മാമാങ്കത്തിന്റെ റിലീസിങ്ങ് തീയതി പുറത്ത് | filmibeat Malayalam

2019-06-27 901

Mammootty starrer Mamangam dubbing started, release date out
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ഒട്ടനവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട സിനിമകളിലൊന്നാണ് മാമാങ്കം. ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമ തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടി ചരിത്ര സിനിമയുമായി എത്തിയപ്പോഴൊക്കെ പ്രേക്ഷകര്‍ അദ്ദേഹത്തിനൊപ്പമായിരുന്നു. അതിനാല്‍ത്തന്നെ ഇത്തവണത്തെ വരവും കലക്കുമെന്ന അഭിപ്രായങ്ങളാണ് തുടക്കം മുതലേ പുറത്തുവന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയപ്പോള്‍ ആരാധകരുടെ ആവേശം ഇരട്ടിക്കുകയായിരുന്നു. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഡബ്ബിംഗ് തുടങ്ങിയെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അതോടൊപ്പം തന്നെ സിനിമയുടെ റിലീസ് തീയതിയെക്കുറിച്ചുള്ള വിവരങ്ങളും തിയേറ്റര്‍ ചാര്‍ട്ടിംഗും സജീവമായി നടക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്